കേരളം

kerala

ETV Bharat / state

മേലമ്പാറയില്‍ ആന ഇടഞ്ഞ്‌ വന്‍ നാശനഷ്ടം - കോട്ടയം

കുളിപ്പിക്കാന്‍ ഇറക്കുന്നതിനിടയിൽ ഇടഞ്ഞ ആന പ്രധാന റോഡിലൂടെയും ഇടറോഡിലൂടെയും നാല്‌ കിലോ മീറ്ററോളം ഓടി.

ആന ഇടഞ്ഞു  ഭരണങ്ങാനം  കോട്ടയം  kottayam latest news
മേലമ്പാറയില്‍ ആന ഇടഞ്ഞ്‌ വന്‍ നാശനഷ്ടമുണ്ടാക്കി

By

Published : Jan 24, 2020, 7:04 PM IST

കോട്ടയം: ഭരണങ്ങാനം മേലമ്പാറയിൽ ആന ഇടഞ്ഞ് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. അമ്പാറ ബാങ്കിന്‍റെ ഗെയിറ്റും ഗോഡൗണിന്‍റെ വാതിലും ആന തകർത്തു. പ്രവിത്താനം വേണാട്ട് മറ്റത്തിൽ ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞത്. ഉച്ചക്ക് 1.15ഓടെയാണ് ആന ഇടഞ്ഞത്. കുളിപ്പിക്കാന്‍ ഇറക്കുന്നതിനിടയിൽ ഇടഞ്ഞ ആന പ്രധാന റോഡിലൂടെയും ഇടറോഡിലൂടെയും നാല്‌ കിലോ മീറ്ററോളം ഓടി. ചുങ്കപുര പുരയിടത്തിൽ കയറിയ ആനയെ പിന്നീട് തളച്ചു. പുറകെ ഓടിയെത്തിയവർ അത്ഭുതകരമായാണ് ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത്.

പുല്ലാട്ട് ജസ്റ്റിന്‍ പുകപുരയുടെ ഭിത്തിയും, കരിങ്കൽകെട്ടും, ആസ്ബസ്റ്റോസ് ഷീറ്റും ആന തകർത്തു. അതിനിടെ ആനയുടെ ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമ പ്രവർത്തകരെ ആനയുടമകൾ ഭീഷണിപ്പെടുത്തി. ചൂട് അസഹനീയമായതിനെ തുടർന്നാണ് ആനയിടഞ്ഞതെന്നണ് സൂചന. ഈരാറ്റുപേട്ട പൊലീസും സ്ഥലത്തെത്തിയിരുന്നു.

ABOUT THE AUTHOR

...view details