കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുവലത് മുന്നണികൾ പ്രചാരണം അവസാന ലാപ്പിലേക്കടുപ്പിച്ച് വാഹന പ്രചരണ ജാഥകൾ ആരംഭിച്ചു. പാലാ കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ മേവട ജങ്‌ഷനിൽ നിന്നുമായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന്‍റെ വാഹന പ്രചരണ ജാഥ ആരംഭിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവഹിച്ച പരിപാടിയില്‍ ജോസ് കെ.മാണി, റോഷി അഗസ്റ്റിന്‍, കെ.സി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. കൊഴുവനാൽ, മുത്തോലി ഗ്രാമപഞ്ചായത്തുകളിലൂടെയാണ് യു.ഡി.എഫ് വാഹന പ്രചരണ ജാഥ കടന്നുപോവുക.
പാലായില്‍ വാഹന പ്രചരണ ജാഥക്ക് തുടക്കം - പാലായില്‍ വാഹന പ്രചരണജാഥക്ക് തുടക്കം
യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന്‍റെ വാഹന പ്രചരണ ജാഥ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്‌തു
![പാലായില്‍ വാഹന പ്രചരണ ജാഥക്ക് തുടക്കം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4436631-thumbnail-3x2-ldf.jpg)
പാലായില്‍ വാഹന പ്രചരണജാഥക്ക് തുടക്കം
എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പന്‍റെ വാഹന പ്രചരണം വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്‌തു. തലപ്പലം, തലനാട്, മൂന്നിലവ് പഞ്ചായത്തുകളിലാണ് മാണി സി. കാപ്പൻ ഇന്ന് പ്രചരണം നടത്തുക. മാണി സി. കാപ്പന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എന്‍.സി.പി ദേശീയ കലാ സംസ്‌കൃതി സംഘടിപ്പിക്കുന്ന കലാജാഥക്കും തുടക്കമായി.