കോട്ടയം:തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പാലായില്‍ ജോസ് കെ മാണിക്ക് അനുകൂലമല്ലെന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനവും ഇടതുസര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങളുമാണ് മുന്നണിയുടെ വിജയത്തിന് അടിസ്ഥാനം.
തെരഞ്ഞെടുപ്പ് ഫലം ജോസിന് അനുകൂലമല്ല: മാണി സി കാപ്പന്‍ - pala election news
ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് ലഭിച്ച ഭൂരിപക്ഷം പാലായിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ലഭിച്ചില്ലെന്നും മാണി സി കാപ്പന്‍
മാണി സി കാപ്പന്‍
എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷം പാലായിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ എന്‍സിപി തന്നെ മത്സരിക്കും. എല്‍ഡിഎഫില്‍ തന്നെ തുടരും. മറിച്ചൊന്നും ആലോചിച്ചിട്ടില്ല.
ഇത്തവണ എന്‍സിപിയുടെ വോട്ടുകള്‍ ചോര്‍ന്നിട്ടില്ല. തെരഞ്ഞെടുപ്പില്‍ എന്‍സിപിയെ അവഗണിച്ചുവെന്ന കാര്യം വോട്ടിങ് കഴിഞ്ഞപ്പോള്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
Last Updated : Dec 18, 2020, 5:52 AM IST