കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ജില്ലയിലെ ഉദ്യോഗസ്ഥരും സ്ക്വാഡുകളും ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാനത്തിന്‍റെ പ്രത്യേക ചിലവ് നിരീക്ഷകന്‍ പുഷ്പിന്ദര്‍ സിംഗ് പുനിയ നിര്‍ദേശിച്ചു.
ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നത് തികച്ചും സ്വതന്ത്രമായാണെന്ന് ഉറപ്പാക്കുന്നതിന് വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കണം. ഷെഡ്യൂള്‍ഡ് ബാങ്കുകളിലെയും സഹകരണ ബാങ്കുകളിലെയും പണമിടപാടുകള്‍ നിരീക്ഷിക്കുകയും സംശയാസ്പദമായ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുകയും വേണം. പെരുമാറ്റച്ചട്ട ലംഘനം സ്ഥിരീകരിച്ചാല്‍ കര്‍ശന നടപടിയെടുക്കണമെന്നും പ്രത്യേക ചിലവ് നിരീക്ഷകന്‍ അറിയിച്ചു.