കോട്ടയം:പുതുപ്പളളിയില്‍ കിറ്റ് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതി. പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് ഇലക്ഷന്‍ കമ്മിഷൻ അറിയിച്ചു. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുത്. ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവർത്തനത്തിലോ പങ്കെടുപ്പിക്കരുതെന്നും കമ്മിഷന്‍ അറിയിച്ചു.
Election Commission Permission To Provide Kits പുതുപ്പളളിയില്‍ കിറ്റ് വിതരണത്തിന് അനുമതി നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന്‍ - തിരഞ്ഞെടുപ്പ് കമ്മിഷന്‍
Permission To Provide Kits At Puthuppally: രാഷ്‌ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുതെന്നും ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവര്‍ത്തനത്തിലോ പങ്കെടുപ്പിക്കരുതെന്നും കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കി.
Election Commission Permission To Provide Kits At Puthuppally
Published : Aug 28, 2023, 8:19 PM IST
|Updated : Aug 28, 2023, 9:16 PM IST
വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നമോ പേരോ മറ്റ് സൂചനകളോ പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദേശം നൽകിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ അറിയിച്ചു.
Last Updated : Aug 28, 2023, 9:16 PM IST