കോട്ടയം: പത്തനംതിട്ട ഇലന്തൂരിലെ നരബലിയിൽ കൊല്ലപ്പെട്ടവരുടെ പോസ്‌റ്റ്‌മോർട്ടം മെഡിക്കൽ കോളജിൽ ആരംഭിച്ചു. പത്മ, റോസ്‌ലിൻ എന്നിവരുടെ മൃതദേഹ അവശിഷ്‌ടങ്ങളാണ് പോസ്‌റ്റ്‌മോർട്ടം നടത്തുന്നത്. കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോ ലിസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്‌റ്റ്‌മോർട്ടം നടത്തുന്നത്.
പത്മയുടെയും റോസ്‌ലിന്‍റെയും പോസ്‌റ്റ്‌മോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ - ILANTHUR HUMAN SACRIFICE
കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോ ലിസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്‌റ്റ്‌മോർട്ടം നടത്തുന്നത്.
![പത്മയുടെയും റോസ്‌ലിന്‍റെയും പോസ്‌റ്റ്‌മോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ ഇലന്തൂരിലെ നരബലി പോസ്‌റ്റ്മോർട്ടം നരബലി പോസ്‌റ്റ്മോർട്ടം ആരംഭിച്ചു പോസ്‌റ്റ്മോർട്ടം കോട്ടയം പോസ്‌റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളേജിൽ ILANTHUR HUMAN SACRIFICE POSTMORTEM STARTED](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16622387-thumbnail-3x2-post.jpg)
ഇലന്തൂരിലെ നരബലി; പത്മയുടെയും റോസ്‌ലിന്‍റെയും പോസ്‌റ്റ്‌മോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ചു
ഇലന്തൂരിലെ നരബലി; പത്മയുടെയും റോസ്‌ലിന്‍റെയും പോസ്‌റ്റ്‌മോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ചു
ഇന്നലെ(ഒക്‌ടോബര്‍ 11) മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗത്തിലെ ഡോ ദീപു, ഡോ ജോമോൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇലന്തൂരിൽ മൃതദേഹം പുറത്തെടുത്ത്. തുടർന്ന് പരിശോധന നടത്തിയശേഷം പൊലീസിന്‍റെ നേതൃത്വത്തിൽ മൃതദേഹ അവശിഷ്‌ടങ്ങൾ മെഡിക്കൽ കോളജിൽ രാത്രി എത്തിക്കുകയായിരുന്നു. പത്മയുടെ സഹോദരി ഭരണിയമ്മാൾ, മക്കളായ സേട്ട്, സെൽവരാജ് എന്നിവർ മെഡിക്കൽ കോളജില്‍ എത്തിയിട്ടുണ്ട്.
Last Updated : Oct 12, 2022, 1:46 PM IST