കോട്ടയം:ഇലന്തൂർ നരബലി കേസില്‍ ഇരയായ റോസ്‌ലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചയോടെയാണ് കൈമാറിയത്. റോസ്‌ലിന്‍റെ മക്കളായ മഞ്ജുവും, സഞ്ജുവുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
ഇലന്തൂര്‍ നരബലി; റോസ്‌ലിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി - റോസ്‌ലിന്‍റെ മൃതദേഹം
പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം വിശദമായ പരിശോധനയ്ക്കായി റോസ്‌ലിന്‍റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു

റോസ്‌ലിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി
റോസ്‌ലിന്‍ വാടകയ്ക്ക് താമസിച്ചിരുന്ന കാലടിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം വിശദമായ പരിശോധനയ്ക്കായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.