കോട്ടയം: ഇലന്തൂർ ഇരട്ട നരബലി കേസിലെ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹം ഇന്ന് തന്നെ ജന്മനാടായ ധർമപുരിയിലേക്ക് കൊണ്ടു പോകും. സംസ്‌കാരം വൈകീട്ട് നടത്തുമെന്ന് മകൻ സെൽവരാജ് പറഞ്ഞു.
ഇലന്തൂര്‍ ഇരട്ട നരബലി; പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി - Padmas body was handed over to her relatives
കൊലപാതകം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്
പ്രതികളുടെ വീട്ടില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങള്‍ കൊല്ലപ്പെട്ട പത്മയുടേതും റോസ്‍ലിന്‍റേതുമാണെന്ന് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ ആദ്യ ആഴ്‌ചയിലും സെപ്‌റ്റംബര്‍ അവസാന ആഴ്‌ചയിലുമായിട്ടാണ് റോസ്‌ലിൻ്റെയും, പത്മയുടെയും കൊലപാതകങ്ങള്‍ നടന്നത്.
56 കഷണങ്ങളായിട്ടായിരുന്നു പത്മയുടെ മൃതദേഹം വെട്ടിമുറിച്ചത്. പത്മയുടെ മൃതദേഹം വിട്ടു കിട്ടിയാലുടനെ തമിഴ്‌നാട് കൊണ്ടുപോയി സംസ്‌കരിക്കാനായിരുന്നു കുടുംബത്തിന്‍റെ തീരുമാനം. ഇലന്തൂര്‍ സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് കേസിലെ പ്രതികള്‍.