കോട്ടയം: വില്‍പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി പതിനെട്ടുകാരന്‍ പൊലീസ് പിടിയില്‍. കോട്ടയം വാരിശ്ശേരി വലിയവീട്ടിൽ ബിച്ചു ജെ എബ്രഹാം ആണ് അറസ്റ്റിലായത്. കോട്ടയം വെസ്റ്റ് പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ശാസ്‌ത്രി റോഡിലുള്ള ലോഡ്‌ജിന് സമീപത്തു വച്ചാണ് 14ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായത്.
വില്‍പനക്കായി എത്തിച്ച എംഡിഎംഎയുമായി പതിനെട്ടുകാരന്‍ പിടിയില്‍ - 14ഗ്രാം എംഡിഎംഎ
കോട്ടയം ശാസ്‌ത്രി റോഡിലുള്ള ലോഡ്‌ജിന് സമീപത്തു വച്ചാണ് 14ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായത്. ഇയാൾക്ക് ലഹരിവസ്‌തു എത്തിച്ചു കൊടുത്തവരെ കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്
വില്‍പനക്കായി എത്തിച്ച എംഡിഎംഎയുമായി പതിനെട്ടുകാരന്‍ പിടിയില്‍
ജില്ല പൊലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരി വസ്‌തുക്കളുടെ വില്‍പനയും ഉപയോഗവും തടയുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ ശക്തമായ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. ഇയാൾക്ക് ലഹരിവസ്‌തു എത്തിച്ചു കൊടുത്തവരെ കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്.