കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. തടിവെട്ട് വിവാദത്തെ തുടര്‍ന്ന് വി.കെ കബീര്‍ രാജിവെച്ചതോടെയാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും ചെയര്‍മാന്‍ സ്ഥാനാർഥിയെ നിശ്ചയിച്ചെങ്കിലും രാഷ്ട്രീയ നീക്കങ്ങൾ സജീവമായി തുടരുകയാണ്.
ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഇന്ന്
ഫലം പ്രവചനാതീതം, എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് മുന്‍ ജനപക്ഷാംഗങ്ങള്‍
എല്‍ഡിഎഫില്‍ നിന്നും ലൈല പരീതാവാകും മത്സരത്തിനിറങ്ങുക. രാജിവച്ച മുന്‍ ചെയര്‍മാന്‍മാരായ വി. കെ. കബീറും ടി.എം. റഷീദുമടക്കം ഒമ്പത് പേരാണ് എല്‍ഡിഎഫിലുള്ളത്. യു.ഡി.എഫില്‍ നിന്നും വി.എം സിറാജിനെയാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തിന് അവകാശമുന്നയിച്ച് കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. ആറ് മാസമെങ്കിലും തങ്ങള്‍ക്ക് കിട്ടണമെന്നും അത് ആദ്യടേമില്‍ തന്നെ വേണമെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.
പി.എച്ച് ഹസീബും ജോസ് മാത്യുവും എല്‍ഡിഎഫിന് അനുകൂലമായ നിലപാട് പ്രഖ്യാപിച്ചു. നാല് അംഗങ്ങളുള്ള എസ്.ഡി.പി.ഐയുടെ നിലപാടും നിര്‍ണായകമാവും.