കേരളം

kerala

ETV Bharat / state

Economic Reservation | 'കണ്ടെത്തലുകള്‍ അപലപനീയം' ; സാമ്പത്തിക സർവേയിൽ ആവശ്യങ്ങൾ അവഗണിച്ചതിനെതിരെ NSS - NSS Latest News

Economic reservation in Kerala | എൻഎസ്എസിന്‍റെ (Nair Service Society) ആവശ്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന പ്രത്യേക കമ്മിഷൻ കണ്ടെത്തലുകള്‍ അപലപനീയമെന്ന് എന്‍എസ്‌എസ്‌ മുഖപത്രമായ സർവീസ്(NSS mouthpiece Service)

Economic reservation in Kerala  NSS mouthpiece Service  Socio-Economic Survey  Nair Service Society criticized economic survey  കേരളത്തിലെ സാമ്പത്തിക സംവരണം  സാമൂഹിക സാമ്പത്തിക സർവേ  നായർ സർവീസ് സൊസൈറ്റി വിമർശിച്ചു  മുഖപത്രത്തിൽ വിമർശനം  survey commission  സർവേ കമ്മീഷന് വിമർശനം  latest news  kerala news
സാമ്പത്തിക സർവേയിൽ ആവശ്യങ്ങൾ അവഗണിച്ചതിനെതിരെ എതിർപ്പുമായി എൻഎസ്എസ്

By

Published : Nov 20, 2021, 4:41 PM IST

കോട്ടയം : മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം(Economic reservation in Kerala) ഏർപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന സാമൂഹിക-സാമ്പത്തിക സർവേയിൽ(Socio-Economic Survey) തങ്ങളുടെ ആവശ്യങ്ങൾ അവഗണിച്ചതിനെതിരെ എതിർപ്പുയര്‍ത്തി എൻഎസ്എസ്(Nair Service Society). എൻഎസ്എസിന്‍റെ മുഖപത്രമായ സർവീസിൽ(NSS mouthpiece Service) ആണ് വിമർശനം.

എൻഎസ്എസിന്‍റെ ആവശ്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുള്ള കമ്മിഷന്‍ കണ്ടെത്തൽ തികച്ചും അപലപനീയമാണ്. കമ്മിഷന്‍റെ നിലപാട് പുനപ്പരിശോധിച്ച് രാജ്യത്ത് സെന്‍സസ് എടുക്കുന്ന രീതിയിലുള്ള വിവരശേഖരണത്തിലൂടെ സര്‍വേ പൂര്‍ത്തീകരിക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം ആര്‍ക്കോ വേണ്ടിയുള്ള പ്രഹസനമായി ഇത് അവസാനിക്കുമെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക സർവേയിൽ ആവശ്യങ്ങൾ അവഗണിച്ചതിനെതിരെ എതിർപ്പുമായി എൻഎസ്എസ്

Also Read: Economic Reservation in Kerala| സംവരണാനുകൂല്യത്തില്‍ വിവാദം വേണ്ട, വ്യക്തത വരുത്തി മുഖ്യമന്ത്രി

മുന്നാക്ക സമുദായങ്ങളെ സംബന്ധിച്ചായാലും സര്‍ക്കാരിനെ സംബന്ധിച്ചായാലും ഭാവിയില്‍ ഇതൊരു ആധികാരിക രേഖയായി മാറേണ്ടതാണ്. രാജ്യത്തെ സെന്‍സസ് എടുക്കുന്ന മാതൃകയിലും സംവിധാനത്തിലും യോഗ്യരായ ഉദ്യോഗസ്ഥരെ കൊണ്ട് വിവരശേഖരണം നടത്തണമെന്നും എൻഎസ്എസ് ആവശ്യപ്പെടുന്നു.

ABOUT THE AUTHOR

...view details