കോട്ടയം :മീനച്ചില്‍ താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ മുഴക്കം. റിക്‌ടര്‍ സ്‌കെയിലില്‍ (Richter Scale) 1.99 രേഖപ്പെടുത്തിയ, നേരിയ ഭൂചലനമാണുണ്ടായതെന്ന് (Earthquake) സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (state Disaster Management Authority) അറിയിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇടമറ്റം, പാലാ, ഭരണങ്ങാനം, പൂവരണി, പൂഞ്ഞാർ പനച്ചിപ്പാറ, മൂന്നിലവ് മേഖലകളിലാണ് മുഴക്കം അനുഭവപ്പെട്ടത്.
Earthquake In kottayam: മീനച്ചില്‍ താലൂക്കില്‍ ഭൂചലനം ; തുടർ ചലനങ്ങൾക്ക് സാധ്യത
റിക്‌ടര്‍ സ്‌കെയിലില്‍ (Richter Scale) 1.99 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്(Earthquake)ഉച്ചയ്ക്ക് 12 മണിയോടെ
Earthquake: മീനച്ചില്‍ താലൂക്കില്‍ നേരിയ ഭൂചലനം; തുടർച്ചലനങ്ങൾക്ക് സാധ്യത
ALSO READ:അതിവേഗ റെയില്‍; സാമൂഹികാഘാത പഠനവുമായി സര്‍ക്കാര്‍ മുന്നോട്ട്
ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ ചലനം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തില്ലെന്ന് വില്ലേജ് ഓഫിസർ അറിയിച്ചു. ജിയോളജി വകുപ്പ് പരിശോധന തുടങ്ങി. വരും മണിക്കൂറിലും തുടർ ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.