കോട്ടയം:ചങ്ങനാശേരി തുരുത്തിയിൽ താറാവുകളെ ചത്ത നിലയിൽ കണ്ടെത്തി. തുരുത്തി തോട്ടുങ്കൽ കൊച്ചിത്ര കടവ് സ്വദേശി പിഐ സാബുവിന്‍റെ 100 താറാവുകളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. വിഷം കൊടുത്തുകൊന്നതാണെന്ന് സ്ഥിരീകരിച്ചു.
ചങ്ങനാശേരിയില്‍ 100 താറാവുകളെ വിഷം നല്‍കി കൊന്ന നിലയില്‍ - താറാവുകളെ ചത്ത നിലയിൽ കണ്ടെത്തി
അജ്ഞാതര്‍ താറാവുകളെ കൊന്ന സംഭവത്തില്‍ 36,000 രൂപയുടെ നഷ്‌ടമാണ് സംഭവിച്ചതെന്ന് കടയുടമ.
മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. ഇത് തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഫ്യൂരിഡാന്‍റെ അംശം കണ്ടെത്തിയത്. വ്യാഴാഴ്‌ച (ഫെബ്രുവരി 16) രാവിലെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ 36,000 രൂപയുടെ നഷ്‌ടമുണ്ടായെന്ന് ഉടമ പറഞ്ഞു.
10 വര്‍ഷമായി തോട്ടുങ്കലിൽ താറാവുകൃഷിയും ഇറച്ചി വിൽപ്പനയും നടത്തുന്നവരാണ് സാബുവും ഭാര്യ സീനയും. രാവിലെ ജീവനക്കാരൻ തീറ്റ കൊടുക്കാൻ ചെന്നപ്പോഴാണ് താറാവുകളുടെ ജഡം കണ്ടത്. സ്ഥാപനത്തിൽ ആറ് ജീവനക്കാരുണ്ട്. അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, വാർഡ് മെമ്പർ ജിജി ബൈജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാത്തുക്കുട്ടി പ്ലാത്തനം, ലൈസമ്മ ആന്‍റണി എന്നിവർ സ്ഥലം സന്ദർശിച്ചു. സാബുവിന്‍റെ പരാതിയിൽ ചങ്ങനാശേരി പൊലീസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.