കോട്ടയം :ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നാലിടങ്ങളിലായി കൊന്നത് 33,934 താറാവുകളെ. വെച്ചൂർ, അയ്‌മനം, കല്ലറ, കുമരകം പഞ്ചായത്തുകളിലെ നാലിടങ്ങളിലായാണ് താറാവുകളെ ദ്രുതകർമസേന കൊന്ന് സംസ്‌കരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്നത്. വെച്ചൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്തെ താറാവുകളെയാണ് വെള്ളിയാഴ്ച രാത്രിയിൽ സംസ്‌കരിച്ചത്.