കേരളം

kerala

ETV Bharat / state

മതിലിനും വാനിനുമിടയിൽ ഞെരിഞ്ഞമർന്ന്‌ ഡ്രൈവര്‍ക്ക്‌ ദാരുണാന്ത്യം - driver dead

തകരാറിലായ വാനിന്‍റെ ബോണറ്റ് ഉയർത്തി പരിശോധിക്കുന്നതിനിടയിലായിരുന്നു ലോറി വാനിന്‌ പിന്നിലിടിച്ചത്

തടിലോറി  പിക്കപ്പ്  മരിച്ചു  ഡ്രൈവർ മരിച്ചു  ദാരുണാന്ത്യം  കോട്ടയം  kottayam  driver death kottayam  accident kottayam  driver dead  death
മതിലിനും വാനിനുമിടയിൽ ഞെരിഞ്ഞമർന്ന്‌ ഡ്രൈവര്‍ക്ക്‌ ദാരുണാന്ത്യം

By

Published : Oct 25, 2021, 11:04 AM IST

കോട്ടയം:തടിലോറി നിർത്തിയിട്ട പിക്കപ്പ് വാനിലിടിച്ച്‌ വാൻ ഡ്രൈവർ മരിച്ചു. എം. സി.റോഡിൽ കാരിത്താസിനും ഏറ്റുമാനൂരിനുമിടയിൽ 101 കവല ഭാഗത്ത് ഞായറാഴ്‌ച പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്‌. തമിഴ്‌നാട് സ്വദേശി മുരുകൻ (26) ആണ് മരിച്ചത്‌.

ALSO READ :ഉത്തരാഖണ്ഡ് പ്രളയം: മരിച്ചവരുടെ എണ്ണം 72 ആയി, 4 പേര്‍ക്കായി തിരച്ചില്‍

തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച വാഴക്കുലകൾ കോട്ടയം പച്ചക്കറി മാർക്കറ്റിൽ ഇറക്കിയ ശേഷം മടങ്ങുന്നതിനിടയിൽ തകരാറിലായ പിക്കപ്പ് വാൻ റോഡരികിൽ നിർത്തിയതായിരുന്നു മുരുകൻ. വാനിന്‍റെ ബോണറ്റ് ഉയർത്തി പരിശോധിക്കുന്നതിനിടയിലായിരുന്നു ലോറി വാനിന്‌ പിന്നിലിടിച്ചത്. ഇടിയെ തുടർന്ന് തെന്നി മാറിയ പിക്കപ്പ് വാൻ മതിലിൽ ഇടിച്ചു മറിഞ്ഞു.

മതിലിനും വാനിനുമിടയിൽ ഞെരിഞ്ഞമർന്ന മുരുകന് ഗുരുതരമായി പരിക്കേറ്റു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഏറ്റുമാനൂർ പോലീസ് കേസ് എടുത്തു.

ABOUT THE AUTHOR

...view details