കേരളം

kerala

ETV Bharat / state

പേപ്പറും പെന്‍സിലും കിട്ടിയാല്‍ നന്ദു ഒരുക്കുന്നത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ - Nandu

പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന നന്ദു, റെക്കോര്‍ഡ് ബുക്കുകള്‍ വരച്ചുതുടങ്ങിയതോടെയാണ് ചിത്രം വരയിലേക്ക് കടന്നതക്. യൂട്യൂബ് വീഡിയോകള്‍ നോക്കി പെന്‍സില്‍ഡ്രോയിംഗിന്‍റെ കൂടുതല്‍ സാധ്യതകളും ടെക്‌നിക്കുകളും മനസിലാക്കി

കോട്ടയം  kottayam  പയ്യാനിത്തോട്ടം  നന്ദു എ.എസ്  drawing  Nandu  payyanithottam
പേപ്പറും പെന്‍സിലും കിട്ടിയാല്‍ നന്ദു ഒരുക്കുന്നത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍

By

Published : Sep 12, 2020, 4:09 PM IST

Updated : Sep 12, 2020, 9:32 PM IST

കോട്ടയം: പരിശീലനമോ ഗുരുക്കന്‍മാരോ ഇല്ലാതെ നന്ദു വരച്ചുതീര്‍ക്കുന്നത് മനോഹരങ്ങളായ ചിത്രങ്ങളാണ്. പൂഞ്ഞാര്‍ പയ്യാനിത്തോട്ടം സ്വദേശിയായ നന്ദു എ.എസ്. ആണ് സ്വയം പരിശീലിച്ചെടുത്ത ചിത്രരചനയിലൂടെ വിസ്മയം തീര്‍ക്കുന്നത്. പ്ലസ് വണ്‍ പഠനകാലത്ത് തുടങ്ങിയ നേരം പോക്ക് ഇന്ന് നന്ദുവിന് ഒരു വരുമാന മാര്‍ഗം കൂടിയാണ്.

പേപ്പറും പെന്‍സിലും കിട്ടിയാല്‍ നന്ദു ഒരുക്കുന്നത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍
പ്ലസ്‌ടു സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന നന്ദു, റെക്കോര്‍ഡ് ബുക്കുകള്‍ വരച്ചുതുടങ്ങിയതോടെയാണ് ചിത്രം വരയിലേക്ക് കടന്നതക്. യൂട്യൂബ് വീഡിയോകള്‍ നോക്കി പെന്‍സില്‍ഡ്രോയിംഗിന്‍റെ കൂടുതല്‍ സാധ്യതകളും ടെക്‌നിക്കുകളും മനസിലാക്കി. അമ്മയുടെ അച്ഛനും സിപിഐഎം പാലാ മുന്‍ ഏരിയ സെക്രട്ടറിയുമായിരുന്ന ടി.എസ് ശ്രീധരനും മികച്ച പിന്തുണ നല്‍കിയതോടെ ചിത്രം വര നന്ദു ഗൗരവമായി എടുത്തു. ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രോല്‍സാഹനം ലഭിച്ചതോടെ വരയ്ക്കുന്ന സമയം കൂടി. കൂടുതല്‍ സമയമെടുത്ത് മികച്ച ചിത്രങ്ങള്‍ നന്ദു പൂര്‍ത്തിയാക്കി. സിനിമാതാരം അജു വര്‍ഗീസ് നന്ദുവിന്‍റെ ചിത്രം സമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ മികച്ച പ്രതികരണം ലഭിച്ചു.

ചാര്‍ക്കോള്‍, ഗ്രാഫൈറ്റ്, സ്റ്റെന്‍സില്‍ ചിത്രങ്ങളാണ് നന്ദു വരയ്ക്കുന്നത്. സിനിമ താരങ്ങളായ ടോവിനോ തോമസ്, ജോജു , തുടങ്ങിയവരെ നേരിട്ട് കണ്ട് അവരുടെ ചിത്രങ്ങള്‍ ഒപ്പിട്ട് വാങ്ങാനും നന്ദുവിന് അവസരം ലഭിച്ചു. ഏറ്റവുമധികം ചിത്രം വരച്ചത് നടന്‍ ജയസൂര്യയുടേതാണെങ്കിലും നടനെ നേരിട്ട് കാണാനായിട്ടില്ലെന്ന നിരാശയും നന്ദുവിനുണ്ട്. ബിരുദപഠനകാലത്ത് നടന്‍ ഷറഫുദീനും നന്ദു ചിത്രം സമ്മാനിച്ചു. ബികോം പൂര്‍ത്തിയാക്കിയ നന്ദു, ജോലിയിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിലാണെങ്കിലും ചിത്രരചനയെ ഒപ്പംതന്നെ കൂട്ടാനാണ് തീരുമാനം.

Last Updated : Sep 12, 2020, 9:32 PM IST

ABOUT THE AUTHOR

...view details