കേരളം

kerala

ETV Bharat / state

കോട്ടയത്ത് പ്ലസ് ടു, വിഎച്ച്എസ്‌സി പരീക്ഷകൾക്ക് തുടക്കമായി - kottyam news

133 കേന്ദ്രങ്ങളിലായി 21000 പേർ പ്ലസ് ടു പരീക്ഷയും , 3531 പേര് വി എച്ച് എസ് സി‌ പരീക്ഷയും എഴുതും.

District ready for exams  പരീക്ഷകൾക്ക് ജില്ല സജ്ജം  kottyam news  കോട്ടയം വാർത്ത
പ്ലസ് ടു, വിഎച്ച്എസ്‌സി പരീക്ഷകൾക്ക് ജില്ലയിൽ തുടക്കമായി

By

Published : May 26, 2020, 10:44 AM IST

കോട്ടയം: പ്ലസ് ടു, വി എച്ച് എസ് സി പരീക്ഷകൾക്ക് ജില്ലയിൽ തുടക്കമായി. 133 കേന്ദ്രങ്ങളിലായി 21000 പേർ പ്ലസ് ടു പരീക്ഷയും , 3531 പേര് വി എച്ച് എസ് സി പരീക്ഷയും എഴുതും. 257 കേന്ദ്രങ്ങളിലായി 19902 വിദ്യാർഥികളാണ് ജില്ലയിൽ എസ്എസ് എൽ സി എഴുതുന്നത്. 22000 പേരെഴുന്ന പ്ലസ് വൺ പരീക്ഷ ബുധനാഴ്ച്ചയാണ് ക്രമീകരിച്ചിരിക്കുന്നത്. കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അതീവ സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഫയർഫോഴ്‌സിന്‍റെ സഹായത്തോടെ സ്കൂളുകൾ അണുവിമുക്തമാക്കി. പരീക്ഷക്കെത്തുന്ന വിദ്യാർഥികൾക്ക് സ്കൂൾ കവാടത്തിൽ സാനിറ്റൈസർ നൽകിയും തെർമ്മൽ സ്കാനിംഗിനും ശേഷമാവും പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക.

ABOUT THE AUTHOR

...view details