കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും വിതരണം പൂര്‍ത്തിയായി. രാവിലെ എട്ട് മുതലാണ് ജില്ലയിലെ 9 കേന്ദ്രങ്ങള്‍ വഴി സാമഗ്രികള്‍ വിതരണം ചെയ്തത്. എല്ലാ നിയോജക മണ്ഡലത്തിലും ഓരോ വിതരണ കേന്ദ്രം വീതമാണുണ്ടായിരുന്നത്. വോട്ടെടുപ്പിന് ആവശ്യമായ സാധനസാമഗ്രികള്‍ക്കു പുറമെ കൊവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനുള്ള മാസ്‌കുകള്‍, ഗ്ലൗസുകള്‍, സാനിറ്റൈസര്‍, പി.പി.ഇ കിറ്റ് എന്നിവയും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.
കോട്ടയത്ത് പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ണം - നിയമസഭാ തെരഞ്ഞെടുപ്പ്
എല്ലാ നിയോജക മണ്ഡലത്തിലും ഓരോ വിതരണ കേന്ദ്രമായിരുന്നു ഉണ്ടായിരുന്നത്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ അതത് വരണാധികാരികള്‍ വിതരണം ചെയ്തു. മറ്റ് സാധന സാമഗ്രികളുടെ വിതരണത്തിന് തഹസില്‍ദാര്‍മാർ മേല്‍നോട്ടം വഹിച്ചു. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചാണ് വിതരണം നടത്തിയത്. അടിയന്തര ഘട്ടങ്ങളില്‍ വൈദ്യ സഹായം ലഭ്യമാക്കുന്നതിനായി ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ ടീമുകളും വിതരണ കേന്ദ്രങ്ങളിലുണ്ടായിരുന്നു. ഫയര്‍ ഫോഴ്സിന്‍റെ സേവനവും ലഭ്യമായിരുന്നു. പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങി ഉദ്യോഗസ്ഥര്‍ പുറപ്പെടുന്നത് മുതലുള്ള വിവരങ്ങള്‍ പോള്‍ മാനേജര്‍ എന്ന ആപ്ലിക്കേഷനിലൂടെ ജില്ല തെരഞ്ഞെടുപ്പ് ഓഫീസറുടെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും കാര്യാലയങ്ങളില്‍ ലഭ്യമാകും.