കോട്ടയം: ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ വിതരണം ചെയ്യുന്ന പരിപാടിയായ മാതൃകവചം കോട്ടയം ജില്ലയില്‍ ഇന്നുമുതല്‍ ആരംഭിക്കും. കൊവിഡ് പ്രതിരോധ മുന്‍കരുതല്‍ പാലിച്ച് എല്ലാ ഗര്‍ഭിണികള്‍ക്കും സമയബന്ധിതമായി കൊവിഡ് വാക്സിന്‍ നല്‍കുന്നതാണ് അധികൃതരുടെ ലക്ഷ്യം. പ്രസവ ചികിത്സയുള്ള ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വാക്സിന്‍ വിതരണം ചെയ്യുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.
രജിസ്റ്റർ ചെയ്യിപ്പിക്കാന്‍ ആശ പ്രവർത്തകര്‍ക്ക് ചുമതല
ഇന്ന് ഗര്‍ഭിണികളല്ലാത്ത ആളുകള്‍ക്ക് വാക്സിന്‍ നല്‍കില്ല. ജില്ല കലക്ടര്‍ ഡോ. പി.കെ. ജയശ്രീ മാതൃകവചം പരിപാടിയുടെ ഉദ്ഘാടനം ജനറല്‍ ആശുപത്രിയില്‍ വെച്ച് ഉദ്ഘാടനം നിര്‍വഹിക്കും. വരും ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കു മാത്രമായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. ക്യാമ്പയിനിന്‍റെ ഭാഗമായി വാർഡ് തലത്തിൽ ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ ഗർഭിണികളെയും വാക്സിനേഷനായി രജിസ്റ്റർ ചെയ്യിക്കും.
ഗർഭാവസ്ഥയുടെ ഏതുകാലയളവിലും വാക്‌സിന്‍ സ്വീകരിക്കാം