കേരളം

kerala

ETV Bharat / state

Attack In Kottayam: ഷാപ്പിലെ തര്‍ക്കത്തില്‍ വീടുകയറി ആക്രമണം; രണ്ട് പേര്‍ക്ക് വെട്ടേറ്റു, 4 പേര്‍ പിടിയില്‍ - കള്ള് ഷാപ്പ് ആക്രമണം കോട്ടയം

പൊൻകുന്നം ചിറക്കടവിലുണ്ടായ ആക്രണത്തില്‍ (Attack In Chirakkadavu Kottayam) പിടിയിലായവരില്‍ കള്ള് ഷാപ്പ് (Toddy Shop) ഉടമയുമുണ്ട്.

Attack In Kottayam dispute toddy shop  Kottayam ponkunnam chirakkadavu  Attack In Kottayam  Dispute in toddy shop  ഷാപ്പിലെ തര്‍ക്കം വീടുകയറി ആക്രമണം കോട്ടയം  കോട്ടയം കേരളം കള്ള് ഷാപ്പ് തര്‍ക്കം  പൊൻകുന്നം ചിറക്കടവ്  കള്ള് ഷാപ്പ് ആക്രമണം കോട്ടയം  വെട്ടി പരിക്കേല്‍പ്പിച്ചു കോട്ടയം
Attack In Kottayam: ഷാപ്പിലെ തര്‍ക്കത്തില്‍ വീടുകയറി ആക്രമണം, രണ്ട് പേര്‍ക്ക് വെട്ടേറ്റു; നാല് പേര്‍ പിടിയില്‍

By

Published : Nov 19, 2021, 10:04 AM IST

കോട്ടയം:പൊൻകുന്നം ചിറക്കടവിൽ വീട് കയറിയുണ്ടായ ആക്രമണത്തില്‍ (Attack In Chirakkadavu Kottayam) രണ്ട് പേര്‍ക്ക് വെട്ടേറ്റു. ചിറക്കടവ് അഞ്ചനാട്ട് പ്രകാശ്(52), സുഹൃത്ത് വീട്ടുവേലിൽ പ്രമോദ്(48) എന്നിവർക്കാണ് പരിക്കേറ്റത്. കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ പ്രകാശിന്‍റെ നില അതീവ ഗുരുതരമാണ് (Critical Condition). ഇയാളുടെ കാലിന് വെട്ടേറ്റതായും പൊലീസ് (Kerala Police) പറഞ്ഞു.

ALSO READ:Sabarimala pilgrimage| തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യവുമായി ശബരിമല

സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിറക്കടവ് പരിയാരത്ത് വിനോദിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പ്. പിടിയിലയവരില്‍ ഇയാളുമുണ്ട്. സാമ്പത്തിക വിഷയത്തിൽ കള്ള് ഷാപ്പിലുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇരുവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details