കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ ചങ്ങനാശ്ശേരി നഗരസഭയിലും ചെയര്‍മാന്‍ സ്ഥാനത്തിനായി പി ജെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മില്‍ പോര് ശക്തമാകുന്നു. രണ്ടര വര്‍ഷത്തിന് ശേഷം ചെയര്‍മാന്‍ സ്ഥാനം, കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ക്കുമായി നല്‍കിയിരുന്നു. നിലവില്‍ ജോസ് കെ മാണി പക്ഷക്കാരനായ ലാലിച്ചന്‍ കുന്നിപ്പറമ്പിലാണ് ചങ്ങനാശ്ശേരി നഗരസഭാ ചെയര്‍മാന്‍. എന്നാല്‍ കാലാവധി പിന്നിട്ട ശേഷവും മാണി വിഭാഗം നേതാവ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നതാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പോര് ശക്തമാക്കുന്നത്.
ചങ്ങനാശ്ശേരി നഗരസഭയിൽ ചെയർമാൻ സ്ഥാനത്തിനായി ജോസഫ്- മാണി തർക്കം - kerala congress
കാലാവധി പിന്നിട്ടശേഷവും ലാലിച്ചൻ കുന്നിപ്പറമ്പിൽ ചെയർമാൻ സ്ഥാനത്ത് തുടരുന്നതാണ് പിജെ ജോസഫ്- ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിലുള്ള പോര് ശക്തമാക്കുന്നത്.
ചങ്ങാശ്ശേരി നഗരസഭയിൽ ചെയർമാൻ സ്ഥാനത്തിനായി തർക്കം
ജോസഫ് വിഭാഗത്തില്‍ നിന്നും സാജന്‍ ഫ്രാന്‍സിസിനെ ചെയര്‍മാനാക്കുന്നത് സംബന്ധിച്ച് രേഖാമൂലം തെളിവുള്ളതാണെന്ന് ജോസഫ് വിഭാഗം പറയുന്നു. ചെയര്‍മാന്‍ സ്ഥാനം രേഖാമൂലം വാഗ്ദാനം ചെയ്തിട്ടുള്ളത് ആണെന്നാണ് സാജന്‍ ഫ്രാന്‍സിസും വ്യക്കമാക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ യുഡിഎഫ് ജില്ലാ നേതൃത്വം ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്.
Last Updated : Aug 4, 2019, 7:15 PM IST