കോട്ടയം: വധശ്രമം, ലഹരി മരുന്ന് വിൽപ്പന തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ ആര്‍പ്പൂക്കര വെട്ടൂര്‍കവല സ്വദേശി കെന്‍സ് സാബുവിനെ കാപ്പ ചുമത്തി നാടുകടത്തി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡിഐജിയാണ് കെന്‍സ് സാബുവിനെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവിട്ടത്.
ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി - പൊലീസ്
ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യ വിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് പൊലീസ് അറിയിച്ചു.

ക്രിമിനൽ കേസ് പ്രതിയെ കാപ്പാ ചുമത്തി നാടുകടത്തി
കോട്ടയം ജില്ലയിലെ ഗാന്ധിനഗർ, കടുത്തുരുത്തി, ഏറ്റുമാനൂർ, കുറവിലങ്ങാട്, ചിങ്ങവനം എന്നി പൊലീസ് സ്റ്റേഷനുകളിൽ മോഷണം, കവർച്ച, ദേഹോപദ്രവം, വധശ്രമം, സ്കൂൾ- കോളജ് വിദ്യാർഥികൾക്ക് ലഹരി വസ്തുക്കൾ വിതരണം ചെയ്യൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇയാൾ. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യ വിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് പൊലീസ് അറിയിച്ചു.