കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നിരവധി കേസുകളിൽ പ്രതികളായ പ്രദീപ്, സിബി ജി ജോണ്‍, ടോമി ജോസഫ് എന്നിവരെ കാപ്പാ നിയമം ചുമത്തി നാടുകടത്തി. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി ഐ ജിയാണ് ഇവരെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവിട്ടത്.
ക്രിമിനൽകേസ് പ്രതികളെ കാപ്പാ ചുമത്തി നാടുകടത്തി
ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി ഐ ജിയാണ് ഇവരെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയത്.
ഗാന്ധിനഗർ സ്റ്റേഷനിലും സമീപ സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്തിട്ടുള്ള പിടിച്ചുപറി, ദേഹോപദ്രവം, കൊലപാതകശ്രമം, സംഘം ചേർന്ന് ആയുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിക്കൽ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തൽ തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർക്കെതിരെ മുൻപും കാപ്പാ പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്.
ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ സംഘാംഗമാണ് ടോമി ജോസഫ്. സിബി ജി ജോണ്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പണം വെച്ച് ചീട്ടുകളി, ബ്ലേഡ് പലിശയ്ക്ക് പണമിടപാട് എന്നിവ നടത്തി വന്നിരുന്നയാളാണ്. മണർകാട് ക്രൗൺ ക്ലബ്ബിൽ 2020 ജൂലൈയിൽ നടന്ന 18 ലക്ഷത്തിൽപ്പരം രൂപയുടെ ചീട്ടുകളി കേസ്സിലെ പ്രതിയുമാണ് ഇയാള്‍. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യ വിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് പൊലീസ് അറിയിച്ചു.