കേരളം

kerala

ETV Bharat / state

ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയാക്കി മാറ്റണമെന്ന് ആവശ്യം - taluk hospital

നാൽപതിനായിരത്തോളം ജനസംഖ്യയുള്ള ഈരാറ്റുപേട്ടയിലെ ഏക ആതുരാലയമാണ് കുടുംബാരോഗ്യകേന്ദം. പ്രാഥമിക ചികിത്സകള്‍ മാത്രമാണ് ഇവിടെയുള്ളത്. താലൂക്ക് ആശുപത്രിയാക്കാനുള്ള ന്യൂനപക്ഷ കമ്മിഷന്‍ ഉത്തരവ് നിലവിലുണ്ടെങ്കിലും നടപടികള്‍ വൈകുകയാണെന്നാണ് ആക്ഷേപം.

കോട്ടയം  ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം  താലൂക്ക് ആശുപത്രി  ചികിത്സ  കെട്ടിട നിര്‍മാണം  സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍  family health center  taluk hospital  converting
ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയാക്കി മാറ്റണമെന്ന് ആവശ്യം

By

Published : Oct 18, 2020, 6:02 PM IST

കോട്ടയം: ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയാക്കി മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച ന്യൂനപക്ഷ കമ്മിഷന്‍ ഉത്തരവ് നിലവിലുണ്ടെങ്കിലും നടപടികള്‍ വൈകുകയാണെന്നാണ് ആക്ഷേപം. നാൽപതിനായിരത്തോളം ജനസംഖ്യയുള്ള ഈരാറ്റുപേട്ടയിലെ ഏക ആതുരാലയമാണ് കുടുംബാരോഗ്യകേന്ദം. ദിവസേന 500-ഓളം പേരാണ് ചികിത്സ തേടി ഇവിടെയെത്തുന്നത്. പ്രാഥമിക ചികിത്സകള്‍ മാത്രമാണ് ഇവിടെയുള്ളത്. താലൂക്ക് ആശുപത്രി എന്ന ആവശ്യവുമായി പൊതുപ്രവര്‍ത്തകനായ മുഹമ്മദ് ഷെരീഫ് ന്യൂനപക്ഷ കമ്മിഷനെ സമീപിച്ചിരുന്നു. അന്ന് ആവശ്യം അംഗീകരിച്ച് തുടര്‍ന്ന് നടപടി സ്വീകരിക്കാം എന്ന് പറഞ്ഞെങ്കിലും 22 മാസങ്ങള്‍ക്കുശേഷവും തുടര്‍ നടപടികളുണ്ടായില്ല.

കുടുംബാരോഗ്യകേന്ദ്രം

പുതിയ കെട്ടിട നിര്‍മാണത്തിനായി ഒന്നര ഏക്കറോളം സ്ഥലം ആശുപത്രിക്ക് സ്വന്തമായുണ്ട്. നിലവില്‍ 24 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ആശുപത്രിയിലുള്ളത്. അതേസമയം ഇപ്പോള്‍ ദിവസേന 30ലധികം പേര്‍ക്കാണ് നഗരസഭാ പരിധിയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. നഗരസഭയിലെ ജനസാന്ദ്രതയും സമീപ പഞ്ചായത്തുകളിലെ ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥയും പരിഗണിച്ച് ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയാക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ഉത്തരവിട്ടിട്ട് ഒന്നര വര്‍ഷം പിന്നിട്ടു.

ABOUT THE AUTHOR

...view details