കോട്ടയം:കുറവിലങ്ങാട് മേഖലയില്‍ വീട്ടിലും കടകളിലുമായി മോഷണം നടത്തിയ പ്രതി പൊലീസ് പിടിയില്‍. കോതമംഗലം കോട്ടപ്പടി സ്വദേശി പരുത്തോലിൽ വീട്ടിൽ രാജനെയാണ് പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്.
കുറവിലങ്ങാട് കോഴായിലെ ജില്ല കൃഷിത്തോട്ടം ജീവനക്കാരി റീജാമോളുടെ പൂട്ടിയിട്ടിരുന്ന ക്വാർട്ടേഴ്സില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ പ്രതി മോഷ്ടിച്ചിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലര പവന്‍റെ ആഭരണങ്ങളാണ് മോഷണം പോയത്.
കൂടാതെ പുത്തൻപുരയ്ക്കൽ എർത്ത് മൂവേഴ്സ് എന്ന സ്ഥാപനത്തില്‍ കയറി 3600 രൂപയും മോഷ്ടിച്ചു. ഇന്നലെ ഉച്ചക്ക് ഒന്നര മണിയോടെ സ്കൂട്ടറിലെത്തിയ പ്രദേശത്ത് മോഷണം നടത്തിമടങ്ങുകയായിരുന്നു.
കൂടുതല്‍ വായനക്ക്: Marakkar Release: മന്ത്രി പ്രഖ്യാപിച്ചു, മരയ്ക്കാർ ഡിസംബർ രണ്ടിന് തിയേറ്ററുകളിലെത്തും