കൊടിയേറ്റ് ചടങ്ങിൽ നിന്ന് വിട്ടുനിന്ന് ദേവസ്വം ബോർഡ് പ്രതിനിധികൾ - supreme court
കോട്ടയത്ത് എത്തിയ ശേഷമാണ് ബോർഡ് അംഗങ്ങൾ ഇരുവരും ചടങ്ങിൽ പങ്കെടുക്കാതെ മടങ്ങിയത്. ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തിയാൽ ശബരിമല കർമ്മസമിതി പ്രവർത്തകർ പ്രതിഷേധിക്കുമെന്ന് വിവരം ലഭിച്ചതോടെ ആയിരുന്നു പിന്മാറ്റം.
ulsavam
ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തിന് പ്രതിഷേധമുണ്ടാകുമെന്ന് സൂചനയെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റും അംഗങ്ങളും ചടങ്ങില്‍ നിന്ന് പിന്മാറി. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങിൽ നിന്നാണ് പ്രസിഡന്‍റ് പത്മകുമാറും അംഗങ്ങളായ കെ.പി ശങ്കർദാസും, വിജയകുമാറും വിട്ടുനിന്നത്. കോട്ടയത്തെത്തിയ ഇരുവരും പരിപാടിക്ക് തൊട്ട് മുമ്പാണ് തിരികെ മടങ്ങിയത്.
ഏറ്റുമാനൂരിൽ ആദ്യമായാണ് ദേവസ്വം ബോർഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ കൊടിയേറ്റം നടക്കുന്നത് അതേസമയം കോട്ടയത്തെ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ ശബരിമല കർമ്മ സമിതി റീത്ത് വച്ച് പ്രതിഷേധിച്ചു.