കോട്ടയം: കേരളാ കോൺഗ്രസ് എം ചരൽക്കുന്ന് ക്യാമ്പിൽ കുട്ടനാട് തെരഞ്ഞെടുപ്പ് അടക്കം രാഷ്‌ട്രീയ സംഘടനപരമായ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്ന് ജോസ് കെ മാണി എം.പി. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് മുഖ്യ അജണ്ടയാക്കിയാണ് ചരൽക്കുന്നിൽ ജോസ് കെ മാണി പക്ഷം നേതൃയോഗം ചേരുന്നത്. കേരള കോൺഗ്രസിനെ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന വേദിയാണ് ചരൽക്കുന്നിലേത്. അതിനാൽ തന്നെ സുപ്രധാനമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നും ജോസ് കെ മാണി വ്യക്തമാക്കുന്നു.
ചരൽക്കുന്ന് ക്യാമ്പിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകും; ജോസ് കെ മാണി എം.പി - കേരളാ കോൺഗ്രസ് എം
കുട്ടനാട് തെരഞ്ഞെടുപ്പ് അടക്കം രാഷ്‌ട്രീയ സംഘടനപരമായ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ കേരളാ കോൺഗ്രസ് എം ചരൽക്കുന്ന് ക്യാമ്പിൽ ഉണ്ടാകുമെന്ന് ജോസ് കെ മാണി എം.പി.
ഏതാനും നേതാക്കളുടെ പേരുകൾ സ്ഥാനാർഥിത്വത്തിൽ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും, യോഗത്തിൽ അന്തിമ തീരുമാനത്തിൽ എത്താൻ സാധിച്ചില്ലെങ്കിൽ പാലാ സ്ഥാനാർഥി നിർണയത്തിലെ അതേ മാതൃക തന്നെ കുട്ടനാട്ടിലും തുടരുമെന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പ് ചർച്ചകൾക്ക് ശേഷമാവും ഇതിൽ വ്യക്തത ഉണ്ടാവുക.
ചിഹ്നം മരവിപ്പിച്ച തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിലപാടും ജോസ് കെ മാണി സ്വാഗതം ചെയ്‌തു. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലെത്തിയ നിലപാടുകളിൽ ഏതാണ് ശരിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തിരുമാനിക്കട്ടെയെന്നും റോഷി അഗസ്റ്റിൻ എം.എല്‍.എ പറഞ്ഞു. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ സംസ്ഥാനത്തു നിന്നും ഹൈപ്പർ കമ്മിറ്റി അംഗങ്ങള്‍ ജില്ലാ മണ്ഡലം പ്രസിഡന്‍റുമാർ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾ ആണ് പങ്കെടുക്കുക.