കോട്ടയം: പനച്ചിക്കാട് നിന്നും കാണാതായ വീട്ടമ്മയുടെയും മകളുടെയും മൃതദേഹം പാറമടയില്‍ കണ്ടെത്തി. പള്ളത്ര മാടപ്പള്ളി കരോട്ട് വീട്ടില്‍ വല്‍സമ്മയുടെയും മകള്‍ ധന്യയുടെയും മൃതദേഹങ്ങളാണ് പനച്ചിക്കാട് പുലിയാട്ടുപാറ കുളത്തില്‍ നിന്നും ചൊവ്വാഴ്‌ച രാവിലെ കണ്ടെത്തിയത്. തിങ്കളാഴ്‌ച മുതലാണ് ഇവരെ കാണാതായത്. ആദ്യം വല്‍സമ്മയുടെയും പിന്നാലെ ധന്യയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
കാണാതായ വീട്ടമ്മയുടെയും മകളുടെയും മൃതദേഹം പാറമടയില്‍ കണ്ടെത്തി - kottayam district news
മാടപ്പള്ളി കരോട്ട് വീട്ടില്‍ വല്‍സമ്മയുടെയും മകള്‍ ധന്യയുടെയും മൃതദേഹങ്ങളാണ് പനച്ചിക്കാട് പുലിയാട്ടുപാറ കുളത്തില്‍ നിന്നും ചൊവ്വാഴ്‌ച രാവിലെ കണ്ടെത്തിയത്.
കാണാതായ വീട്ടമ്മയുടെയും മകളുടെയും മൃതദേഹം പാറമടയില്‍ നിന്നും കണ്ടെത്തി
ചിങ്ങവനം പൊലീസും ഫയര്‍ ഫോഴ്‌സും എത്തിയാണ് മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത്. കടബാധ്യതകളെ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സൂചന. ഇവരുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.