കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കാൻസർ വാർഡിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. പൂർണ്ണമായും അഴുകിയ നിലയിലുള്ള മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ശുചീകരണ തൊഴിലാളികളാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കത്തിക്കരിഞ്ഞ മൃതദേഹമാണെന്ന് കണ്ടെത്തിയത്.
സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ - കോട്ടയം
കാൻസർ വാർഡിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
രണ്ടാഴ്‌ചയില്‍ അധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഗാന്ധിനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് പരിസരത്ത് വച്ച് കാണാതായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് വ്യക്തമായിട്ടില്ല.
Last Updated : Jul 13, 2019, 7:49 PM IST