കേരളം

kerala

ETV Bharat / state

മീനച്ചിലാറ്റില്‍ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - കോട്ടയം വാർത്തകൾ

മീനച്ചിലാറ്റില്‍ താഴത്തങ്ങാടി ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ഏറ്റുമാനൂര്‍ സ്വദേശി സന്തോഷിന്‍റേതാണ് മൃതദേഹം.

dead boady found in meenachal river  മീനച്ചിലാറ്റില്‍ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി  dead boady  കോട്ടയം വാർത്തകൾ  kottayam news
മീനച്ചിലാറ്റില്‍ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

By

Published : Jan 11, 2021, 3:22 PM IST

കോട്ടയം: നാഗമ്പടം പാലത്തില്‍ നിന്ന് മീനച്ചിലാറ്റില്‍ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂര്‍ കൊച്ചുപുരക്കല്‍ സന്തോഷിന്‍റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ മീനച്ചിലാറ്റില്‍ താഴത്തങ്ങാടി ഭാഗത്ത് നിന്നും കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാഗമ്പടം പാലത്തില്‍ സംശയാസ്പദ സാഹചര്യത്തില്‍ ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ആറ്റില്‍ തെരച്ചില്‍ നടത്തിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details