കോട്ടയം: സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌തു. കോട്ടയം കടുത്തുരുത്തി മാഞ്ഞൂര്‍ സ്വദേശി ആതിരയെ (26) ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആതിരയുടെ മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു.
ഞായറാഴ്‌ച രാവിലെയാണ് ആതിരയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ സുഹൃത്തായിരുന്ന അരുൺ വിദ്യാധരൻ എന്നയാൾ യുവതിക്കെതിരെ ഫേസ്ബുക്കിലൂടെ സൈബർ ആക്രമണം നടത്തിയിരുന്നു. ഇയാളുമായുള്ള സൗഹൃദം ഏറെ നാള്‍ മുന്‍പ് തന്നെ യുവതി ഉപേക്ഷിച്ചതാണ്.