കോട്ടയം: രണ്ട് പതിറ്റാണ്ടോളം തരിശായി കിടന്ന കുറിച്ചി ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ഇക്കൊലം കൃഷിയിറക്കും. ഹരിത കേരളം പദ്ധതിയിലുള്‍പ്പെടുത്തി മാങ്കുഴി, ഉള്ളാട്ടുകുഴി, മറ്റത്തില്‍താഴെ എന്നിവടങ്ങളിലായി കിടക്കുന്ന 40 ഏക്കര്‍ സ്ഥലത്താണ് ആദ്യഘട്ടത്തില്‍ കൃഷിയിറക്കുക. നഷ്ടപ്പെട്ട കാര്‍ഷിക സംസ്കാരം തിരികെപിടിക്കുക എന്ന ലക്ഷ്യത്തോടെ കുറിച്ചി ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വിതയുത്സവം സംഘടിപ്പിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിത്തെറിഞ്ഞ് വിതയുത്സവം ഉദ്ഘാടനം ചെയ്തു.
കുറിച്ചിയിലെ തരിശു പാടങ്ങള്‍ ഇക്കൊല്ലം പച്ചപ്പണിയും - kottayam latest news
കുറിച്ചി ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വിതയുത്സവം സംഘടിപ്പിച്ചു
കുറിച്ചി
ചങ്ങനാശേരി എം.എല്‍.എ സി.എഫ് തോമസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മനോജ് ജോര്‍ജ്, പഞ്ചായത്ത് സെക്രട്ടറി ഷീബാ മോള്‍, കൃഷി ഓഫീസര്‍ ആര്‍. പ്രസന്നകുമാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Last Updated : Dec 8, 2019, 2:32 PM IST