കോട്ടയം:കോട്ടയം ജില്ലയിലെ ആർപ്പൂക്കര, തലയാഴം ഗ്രാമപഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗബാധിതരായ പക്ഷികളെ ദയാവധം ചെയ്‌തു. രണ്ട് ഗ്രാമപഞ്ചായത്തുകളിലുമായി രോഗം കണ്ടെത്തിയ പ്രദേശത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ കൊന്നൊടുക്കാൻ ഇരു പഞ്ചായത്തും തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് രാവിലെ 11 മണിയോടെ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കിയത്.
പക്ഷിപ്പനി; കോട്ടയത്ത് പക്ഷികളെ ദയാവധം ചെയ്‌തു - kottaym bird flu
ആർപ്പൂക്കര, തലയാഴം പഞ്ചായത്തിലെ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന് സമീപത്തെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി, താറാവ്, കാട മറ്റു വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്‌ടം (വളം) എന്നിവയുടെ വിൽപനയും കടത്തലും മൂന്നുദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്.
കോട്ടയത്ത് പക്ഷിപനി
പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിന്‍റെ പത്തുകിലോമീറ്റർ ചുറ്റളവിൽ കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്‌ടം എന്നിവയുടെ വിൽപനയും കടത്തലും മൂന്നുദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്.
Last Updated : Dec 14, 2022, 4:41 PM IST