കോട്ടയം:മാന്തുരുത്തിയിലെ കൃഷിയിടത്തില്‍ നിന്ന് വിളവുകള്‍ മോഷണം പോയതായി പരാതി. ചേന്നാട്ട് സ്വദേശിയായ ജിമ്മിച്ചന്‍റെ കൃഷിയിടത്തില്‍ നിന്നാണ് കപ്പയും, വാഴക്കുലകളും മോഷണം പോയത്. കൃഷിയിടത്തിലെ 150 മൂട് കപ്പയും ഏതാനും വാഴക്കുലകളുമാണ് കാണാതായത്.
കപ്പയ്‌ക്കും ഏത്തക്കായയ്ക്കും പൊന്ന് വില; കൃഷിയിടത്തില്‍ മോഷണം; പൊറുതിമുട്ടി കര്‍ഷകന്‍ - കോട്ടയം മാന്തുരുത്തി
കോട്ടയം മാന്തുരുത്തിയില്‍ വിളവെടുപ്പിന് പാകമായ കപ്പയും വാഴക്കുലകളും മോഷണം പോയതായി പരാതിയുമായി കര്‍ഷകന്‍
കോട്ടയത്ത് കപ്പയും വാഴക്കുലകളും മോഷണം പോയി
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കപ്പയ്‌ക്ക് വില വര്‍ധിച്ചതോടെ രാത്രിയില്‍ കൃഷിയിടത്തില്‍ കാവലിരിക്കേണ്ട അവസ്ഥയിലാണിപ്പോള്‍ കര്‍ഷകര്‍. മാന്തുരുത്തി മൂലേക്കുന്നിലെ ജോസുകുട്ടിയുടെ സ്ഥലം പാട്ടത്തിനെടുത്താണ് ജിമ്മിച്ചന്‍ കൃഷിയിറക്കിയത്. കപ്പ, എത്തവാഴ, ഇഞ്ചി എന്നിവയാണ് കൃഷി ചെയ്‌തിട്ടുള്ളത്. മോഷണത്തെ തുടര്‍ന്ന് ജിമ്മിച്ചന്‍ കറുകച്ചാല്‍ പൊലീസില്‍ പരാതി നല്‍കി.
Last Updated : Dec 12, 2022, 1:39 PM IST