കോട്ടയം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് പെതുജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. സമസ്‌ത മേഖലകളിലും അഴിമതി നടത്തി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുപോലും തട്ടിപ്പ് നടത്തിയെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണം പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് ഉമ്മന്‍ ചാണ്ടി - gold smuggling case
സമസ്‌ത മേഖലകളിലും അഴിമതി നടത്തി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുപോലും തട്ടിപ്പ് നടത്തിയെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതായതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അദ്ദേഹത്തെ ആരോപണങ്ങള്‍കൊണ്ട് ആക്രമിച്ചതെന്നും എന്നാല്‍ കോണ്‍ഗ്രസ് മറുപടി പറയുന്നതിന് മുമ്പ് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ കോടിയേരിക്ക് മറുപടി ലഭിച്ചെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ യുവജനങ്ങളെ വഞ്ചിക്കുകയാണ്. പിഎസ്‌സി കാലാവധി അവസാനിക്കുന്നതിനൊപ്പം നിയമനവും അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ യുവാക്കള്‍ക്കിടയിലെ പ്രതിഷേധം ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ മുഖവിലക്കെടുക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ സത്യഗ്രഹത്തിന്‍റെ ഭാഗമായി മണര്‍കാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമരത്തിനിടെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.