കേരളം

kerala

ETV Bharat / state

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി - criminal deported after charged KAPPA

കോട്ടയം വെള്ളാവൂർ പായിക്കുഴി വീട്ടിൽ സന്ദീപിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.

കാപ്പ ചുമത്തി നാടുകടത്തി  കോട്ടയം ഇന്നത്തെ വാര്‍ത്ത  kottayam todays news  ക്രിമിനലിനെ കോട്ടയത്തുനിന്നും നാടുകടത്തും  criminal deported after charged KAPPA  Kottayam criminal deported
നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

By

Published : Dec 12, 2021, 10:47 AM IST

കോട്ടയം:നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ വെള്ളാവൂർ പായിക്കുഴി വീട്ടിൽ സന്ദീപിനെ കാപ്പ നിയമപ്രകാരം കുറ്റം ചുമത്തി നാടുകടത്തി. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് സന്ദീപിനെ ഒരു വർഷത്തേക്ക് കോട്ടയത്തുനിന്നും നാടുകടത്തി ഉത്തരവിറക്കിയത്.

ALSO READ:റിയാസിനെതിരായ അധിക്ഷേപം; അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കേസെടുത്തു

മണിമല പൊലീസ് സ്റ്റേഷൻ പരിധിയിലെ പഴയിടം, പായികുഴി, വെള്ളാവൂർ, കടയനിക്കാട് പ്രദേശങ്ങളിൽ ഇയാൾക്കെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. കൊലപാതകശ്രമം, ഭവനഭേദനം, ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക തുടങ്ങിയ കേസുകളാണുള്ളത്. 2009 മുതലാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തത്. കേരളത്തില്‍ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമമാണ് കാപ്പ.

ABOUT THE AUTHOR

...view details