പാലാ രൂപതയിലും കൊവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി - കോട്ടയം
ദഹിപ്പിച്ചതിന് ശേഷം ചിതാഭസ്‌മം യഥാവിധി സഭാ നിയമങ്ങള്‍ക്ക് അനുസൃതമായി അടക്കം ചെയ്യും

കൊവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാന്‍ പാലാ രൂപതയിലും അനുമതി
കോട്ടയം:പാലാ രൂപതാ പരിധിയിലും കൊവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിക്കുന്നതായി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് സഭാ നേതൃത്വം ആവശ്യപ്പെടുന്നത്. ദഹിപ്പിച്ചതിന് ശേഷം ചിതാഭസ്‌മം ബന്ധുക്കള്‍ക്ക് കൈമാറാനോ വായുവില്‍ വിതറാനോ വെള്ളത്തില്‍ ഒഴുക്കാനോ പാടില്ല. യഥാവിധി സഭാ നിയമങ്ങള്‍ക്ക് അനുസൃതമായി മൃതദേഹം അടക്കം ചെയ്യണമെന്നും രൂപതാ അധ്യക്ഷന്‍ വ്യക്തമാക്കി.
കൊവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാന്‍ പാലാ രൂപതയിലും അനുമതി