കോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി കെ വി ബിന്ദു തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് ധാരണ പ്രകാരം കേരള കോൺഗ്രസ് (എം) പ്രതിനിധി നിർമ്മല ജിമ്മി രാജി വച്ചതിനെ തുടർന്നാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നത്. സിപിഎം കുമരകം ഡിവിഷൻ അംഗമാണ് കെ വി ബിന്ദു.
തെരഞ്ഞെടുപ്പിൽ ജില്ല കലക്‌ടർ ഡോ. പി കെ ജയശ്രീ വരണാധികാരി ആയിരുന്നു. 22 അംഗ ഭരണ സമിതിയിൽ എൽഡിഎഫിന് 14 വോട്ടും യുഡിഎഫിന് ഏഴ് വോട്ടും ലഭിച്ചു. കേരള ജനപക്ഷം സെക്യുലർ അംഗം അഡ്വ. ഷോൺ ജോർജ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.