കോട്ടയം: സിപിഎമ്മിലെ പ്രശ്‌നം പരിഹരിക്കാനുള്ള പ്രായപൂർത്തി ആ പാർട്ടിക്കുണ്ടെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ ഉയർന്നുവന്ന അനധികൃത സ്വത്ത് സമ്പാദന വിഷയത്തിലാണ് കാനം രാജേന്ദ്രന്‍റെ പ്രതികരണം. റിസോർട്ട് വിഷയത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കേണ്ട കാര്യം സിപിഐക്കില്ല എന്നും എന്തെങ്കിലും വിഷയമുണ്ടെങ്കിൽ സിപിഎം അത് ചർച്ച ചെയ്‌ത് പരിഹരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിലെ പ്രശ്‌നം പരിഹരിക്കാനുള്ള പ്രായപൂര്‍ത്തി ആ പാര്‍ട്ടിക്കുണ്ടെന്ന് കാനം രാജേന്ദ്രന്‍
എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ഉയര്‍ത്തിയ ആരോപണം ചൂടുപിടിക്കെ മാധ്യമ വാര്‍ത്തയില്‍ പ്രതികരിക്കാനില്ലെന്നും സിപിഎമ്മിലെ പ്രശ്‌നം പരിഹരിക്കാനുള്ള പ്രായപൂര്‍ത്തി ആ പാര്‍ട്ടിക്കുണ്ടെന്നും വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ പേരിലായിരുന്നു ഇപി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ആരോപണം ഉന്നയിച്ചത്. ഇപി ജയരാജന്‍റെ ഭാര്യയും മകനും ഡയറക്‌ടർമാരായ കമ്പനിയാണ് റിസോർട്ടിന്‍റെ നടത്തിപ്പുകാർ എന്നായിരുന്നു ഉയർന്നുവന്ന ആരോപണം. ഇതില്‍ അന്വേഷണം വേണമെന്നും പി ജയരാജൻ യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇപി ജയരാജന്‍ പങ്കെടുക്കാത്തതിനാല്‍ പരാതി എഴുതി നൽകണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ മറുപടി.