കേരളം

kerala

കോണ്‍ഗ്രസും സിപിഎമ്മും ശിവസേനയ്‌ക്കൊപ്പം ചേര്‍ന്നത് രാഷ്‌ട്രീയ അധാര്‍മികത; പി.സി ജോര്‍ജ്ജ്

എന്‍.ഡി.എ ബന്ധത്തിന്‍റെ പേരില്‍ തനിക്ക് ഊരുവിലക്ക് പ്രഖ്യാപിച്ചവര്‍ തന്നെ ബിജെപിയേക്കാള്‍ വലിയ തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ശിവസേനയ്‌ക്കൊപ്പം ചേര്‍ന്നത് രാഷ്‌ട്രീയ അധാര്‍മികതയാണെന്നും പി.സി ജോര്‍ജ്ജ്.

By

Published : Nov 27, 2019, 11:32 PM IST

Published : Nov 27, 2019, 11:32 PM IST

ശിവസേനയ്‌ക്കൊപ്പം ചേര്‍ന്നത് രാഷ്‌ട്രീയ അധാര്‍മികത  പി.സി ജോര്‍ജ്ജ്  ncp congress sivasena aliance  maharashtra politics  kottayam latest news
കോണ്‍ഗ്രസും സിപിഎമ്മും ശിവസേനയ്‌ക്കൊപ്പം ചേര്‍ന്നത് രാഷ്‌ട്രീയ അധാര്‍മികത; പി.സി ജോര്‍ജ്ജ്

കോട്ടയം: ശിവസേന നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ പരിശ്രമിക്കുന്ന കോണ്‍ഗ്രസിനും സിപിഎമ്മിനും എന്ത് രാഷ്‌ട്രീയ മര്യാദയാണുള്ളതെന്ന് പി.സി ജോര്‍ജ്ജ്. എന്‍.ഡി.എ ബന്ധത്തിന്‍റെ പേരില്‍ തനിക്ക് ഊരുവിലക്ക് പ്രഖ്യാപിച്ചവര്‍ തന്നെ ബിജെപിയേക്കാള്‍ വലിയ തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ശിവസേനയ്‌ക്കൊപ്പം ചേര്‍ന്നത് രാഷ്‌ട്രീയ അധാര്‍മികതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്കോ കേരള ജനപക്ഷത്തിനോ എന്‍.ഡി.എയുമായോ ബി.ജെ.പിയുമായോ യാതൊരു ബന്ധവുമില്ല. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ കൊടുത്തതിന്‍റെ പേരില്‍ തന്നെ ആക്രമിച്ചവരാണ് കോണ്‍ഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാർട്ടീകളെന്നും എന്നാലിപ്പോള്‍ താക്കറെയെ മുഖ്യമന്ത്രിയാക്കാന്‍ സോണിയാഗാന്ധിയും സി.പി.എം നേതാക്കന്‍മാരും എം.എല്‍.എമാരെ ചുമന്നുകൊണ്ട് നടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

കോണ്‍ഗ്രസും സിപിഎമ്മും ശിവസേനയ്‌ക്കൊപ്പം ചേര്‍ന്നത് രാഷ്‌ട്രീയ അധാര്‍മികത; പി.സി ജോര്‍ജ്ജ്

'എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ കൊടുത്തതാണ് ഞാന്‍ ചെയ്‌ത പാപം. അതിന് എനിക്ക് ഊരുവിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപിയേക്കാള്‍ വലിയ വര്‍ഗീയ ഫാസിസ്റ്റുകളാണ് ശിവസേന. മലയാളി വിരുദ്ധരാണ് ശിവസേന. അവരെ സഹായിക്കുന്ന സോണിയാഗാന്ധിയെയും യെച്ചൂരിയെയും കാണുമ്പോള്‍ പുച്ഛമാണ് തോന്നുന്നത് '. പിസി ജോര്‍ജ്ജ് കോട്ടയത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details