കേരളം

kerala

ETV Bharat / state

യൂത്ത് കോണ്‍ഗ്രസുകാരെ വീടുകയറി മര്‍ദിച്ചു; സി.പി.എം വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് - kottayam todays news

ഓഗസ്റ്റ് 11 അര്‍ധരാത്രിയോടെയാണ് സി.പി.എം വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ യൂത്ത് കോണ്‍ഗ്രസുകാരെ വീടുകയറി മര്‍ദിച്ചത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുത്തത്

kottayam cpm attack against youth congress workers  cpm attack against youth congress workers  കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസുകാരെ വീടുകയറി മര്‍ദിച്ചു  കോട്ടയം ഇന്നത്തെ വാര്‍ത്ത  kottayam todays news  സിപിഎം ആക്രമണം
യൂത്ത് കോണ്‍ഗ്രസുകാരെ വീടുകയറി മര്‍ദിച്ചു; സി.പി.എം വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

By

Published : Aug 12, 2022, 3:16 PM IST

Updated : Aug 12, 2022, 3:38 PM IST

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. കോട്ടയം തൃക്കൊടിത്താനത്താണ് സംഭവം. സി.പി.എം പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍, സി.പി.എം വാര്‍ഡ് മെമ്പറായ ബൈജു വിജയന്‍, പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി സുനില്‍, മിജു എന്നിവർക്കെതിരെ പൊലീസ്, ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.

സി.പി.എം വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ യൂത്ത് കോണ്‍ഗ്രസുകാരെ വീടുകയറി മര്‍ദിക്കുന്നതിന്‍റെ ദൃശ്യം

ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഭവനഭേദനം എന്നീ വകുപ്പുകളാണ് ചുമത്തിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി മനു കുമാര്‍, ബ്ലോക്ക് സെക്രട്ടറി ആന്‍റോ ആന്‍റണി എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്‌ച (ഓഗസ്റ്റ് 11) അര്‍ധരാത്രിയോടെയാണ് ബൈജു വിജയന്‍റെ നേതൃത്വത്തിലുള്ള സംഘം വീടുകയറി ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മതിലിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യം. സി.പി.എം ശക്തികേന്ദ്രമായ തൃക്കൊടിത്താനത്ത് മണികണ്‌ഠന്‍ വയല്‍ എന്ന സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് ആരംഭിച്ചതുമുതല്‍ മനുകുമാറിന് ഭീഷണിയുണ്ടായിരുന്നുവെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

Last Updated : Aug 12, 2022, 3:38 PM IST

ABOUT THE AUTHOR

...view details