കേരളം

kerala

By

Published : Mar 1, 2021, 4:45 PM IST

ETV Bharat / state

കോട്ടയത്ത്‌ രണ്ടാംഘട്ട വാക്‌സിന്‍ വിതരണം ആരംഭിച്ചു

തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ താമസിയാതെ വാക്‌സിന്‍ ലഭ്യമാകും

covid vaccine  കോട്ടയം  കൊവിഡ് വാക്സിൻ  കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു  kottayam district  covid vaccine has been distributed to the public
കോട്ടയത്ത്‌ പൊതുജനങ്ങൾക്ക് കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു

കോട്ടയം:ജില്ലയിൽ രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45-60 പ്രായപരിധിയിലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കുമാണ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 60 വയസിന് മുകളിലുള്ളവരുടെ പ്രതിനിധിയായി ജസ്റ്റിസ് കെ.ടി. തോമസ് ആദ്യം വാക്‌സിന്‍ സ്വീകരിച്ചു. ആദ്യ ദിവസങ്ങളിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് ലഭിക്കുക. തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ താമസിയാതെ വാക്‌സിന്‍ ലഭ്യമാകുമെന്ന് ജില്ലാ കലക്ടർ എം.അഞ്ജന അറിയിച്ചു.

കോട്ടയത്ത്‌ പൊതുജനങ്ങൾക്ക് കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു

വാക്‌സിന്‍ ലഭിക്കാൻ പൊതുജനങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ

  • രാവിലെ ഒൻപത്‌ മുതൽ cowin.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
  • ഇതിനായി ആദ്യം മൊബൈൽ നമ്പർ എന്‍റര്‍ ചെയ്യണം.
  • തുടർന്ന് ഈ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം.
  • ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് നാലുപേരുടെ വരെ രജിസ്ട്രേഷൻ നടത്താം.
  • വാക്സിൻ സ്വീകരിക്കേണ്ടവരുടെ പേര്, പ്രായം, തിരിച്ചറിയൽ രേഖയുടെ വിവരങ്ങൾ തുടങ്ങിയവ എന്‍റര്‍ ചെയ്യണം.
  • 45 - 60 പ്രായപരിധിയിലുള്ള ആളാണെങ്കിൽ നിലവിൽ നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്നം എന്താണെന്ന് വ്യക്തമാക്കണം.
  • ഇതിനായി പോർട്ടലിൽ തന്നെയുള്ള രോഗങ്ങളുടെ പട്ടികയിൽ ബാധകമായത് സെലക്ട് ചെയ്താൽ മതിയാകും.
  • രജിസ്ട്രേഷൻ ഉള്ള ഏതെങ്കിലും ഒരു ഡോക്ടറുടെ പക്കൽനിന്നും നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങണം.

സർട്ടിഫിക്കറ്റിന്‍റെ മാതൃക പോർട്ടലിൽ ലഭിക്കും. സംസ്ഥാനം, ജില്ല എന്നിവ തെരഞ്ഞെടുത്താൽ വാക്സിൻ ലഭിക്കുന്ന കേന്ദ്രവും തീയതിയും തെരഞ്ഞെടുക്കാൻ സാധിക്കും. 60 വയസിന് മുകളിൽ പ്രായമുള്ളവർ രജിസ്റ്റർ ചെയ്യുമ്പോൾ നൽകിയ തിരിച്ചറിയൽ രേഖയുമായി ആണ് വാക്‌സിന്‍ സ്വീകരിക്കാൻ എത്തേണ്ടത്. 45-60 പ്രായപരിധിയിൽ ഉള്ളവർ തിരിച്ചറിയൽ രേഖക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. നിലവിൽ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടില്ല.

ABOUT THE AUTHOR

...view details