കോട്ടയത്ത് 54 പേര്‍ക്ക് കൂടി കൊവിഡ് - covid updation
41 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കോട്ടയം: ജില്ലയില്‍ പുതിയതായി 54 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 41 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്തു നിന്നും വന്നതാണ്. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാള്‍ ഉള്‍പ്പെടെ 38 പേര്‍ രോഗമുക്തരായി. ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 413 ആയി. നാല് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അഞ്ചു വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്‍റ് സോണുകളായി. വൈക്കം മുന്‍സിപ്പാലിറ്റിയിലെ 13-ാം വാര്‍ഡ്, കുമരകം ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകള്‍, മറവന്തുരുത്ത് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് , കുറിച്ചി ഗ്രാമപഞ്ചായത്തിലെ 20-ാം വാര്‍ഡ് എന്നിവിടങ്ങളിലാണ് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ പുതിയതായി ഏര്‍പ്പെടുത്തിയത്. നേരത്തെ കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്ന മൂന്ന് പ്രദേശങ്ങളെ സോണിൽ നിന്നും ഒഴിവാക്കി. നിലവിൽ ജില്ലയില്‍ 18 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 41 വാര്‍ഡുകളിലാണ് പ്രത്യേക നിയന്ത്രണങ്ങളുള്ളത്.
TAGGED:
covid updation