കേരളം

kerala

ETV Bharat / state

കോട്ടയത്ത് 100 പേര്‍ക്ക് കൂടി കൊവിഡ്

90 പേര്‍ക്ക്‌ സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്.

കോട്ടയത്ത് 100 പേര്‍ക്ക് കൂടി കൊവിഡ്  latest kottayam  latest covid 19
കോട്ടയത്ത് 100 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Aug 16, 2020, 8:23 PM IST

കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 890 സാമ്പിള്‍ പരിശോധന ഫലങ്ങളില്‍ നൂറ്‌ സാമ്പിളുകളുടെ ഫലം പോസിറ്റീവായി. ഇതില്‍ 90 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറും രോഗം ബാധിച്ചവരുടെ പട്ടികയിൽ പെടുന്നു. കോട്ടയം മുനിസിപ്പാലിറ്റിയില്‍ 19 പേര്‍ക്കും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ 18 പേര്‍ക്കുമാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചത്.

വിജയപുരം ഗ്രാമ പഞ്ചായത്തിൽ ഏഴ് പേർക്കും, അരമ്പുഴയിൽ ആറ് പേർക്കും, പാറത്തോട്, മറവൻതുരുത്ത്, കാഞ്ഞിരപ്പള്ളി മേഖലയിൽ നാല് പേർക്ക്‌ വീതവും രോഗം ബാധിച്ചു. വിദേശത്തു നിന്ന്‌ വന്ന നാല്‌ പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന നാല്‌ പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. നിലവില്‍ 623 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. വിദേശത്ത്‌ നിന്ന് വന്ന 138 പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്‌ വന്ന 117 പേരും രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 32 പേരും ഉള്‍പ്പെടെ 287 പേര്‍ക്ക് പുതിയതായി ക്വാറന്‍റൈന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ 61 പേരാണ് വൈറസ് രോഗമുക്തരായി ആശുപത്രി വിട്ടത്.

For All Latest Updates

ABOUT THE AUTHOR

...view details