കോട്ടയം: ജില്ലയില്‍ 37 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. കൊവിഡ് കസ്റ്ററായ ഏറ്റുമാനൂരില്‍ മാത്രം 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിൽ ഒരു കുടുംബത്തിലെ നാല് പേരും ഉൾപ്പെടുന്നു. സമ്പർക്ക രോഗികൾ കൂടുതലുണ്ടായിരുന്ന അതിരമ്പുഴ മേഖലയിൽ രണ്ട് പേർക്കും, കോട്ടയം നഗരം കേന്ദ്രീകരിച്ച് ഒരാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കോട്ടയത്ത് 37 പേര്‍ക്ക് കൂടി കൊവിഡ്
ജില്ലയിൽ 70 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ 450 പേരാണ് ചികിത്സയിലുള്ളത്. പുതിയതായി 862 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ലഭിച്ചത്. 1015 സാമ്പിളുകള്‍ പരിശോധനയ്ക്കാക്കായി അയക്കുകയും ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 94 പേരും വിദേശത്തുനിന്ന് വന്ന 60 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 133 പേരും ഉള്‍പ്പെടെ ആകെ 287 പേര്‍ക്ക് പുതിയതായി ക്വറന്‍റയിന്‍ നിര്‍ദേശിച്ചു. ആകെ 9330 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.