കേരളം

kerala

ETV Bharat / state

കൊവിഡ് ജാഗ്രത; കോട്ടയത്ത് പത്ത് പേർ കൂടി നിരീക്ഷണത്തില്‍

തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നും കഴിഞ്ഞ മൂന്നിന് കോട്ടയത്ത് മുട്ടയുമായെത്തിയ ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി സമ്പർക്കത്തില്‍ ഏർപ്പെട്ട പത്ത് പേരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇയാൾ മുട്ട നല്‍കിയ മൂന്ന് കടകളും അടപ്പിച്ചു.

By

Published : May 6, 2020, 6:48 PM IST

കോട്ടയത്ത് 10 പേരെ നിരീക്ഷണത്തിലാക്കി  covid 19 updates  kottayam covid updates  kottayam red zone  കൊവിഡ് കേരള വാർത്ത
കൊവിഡ് ജാഗ്രത; കോട്ടയത്ത് പത്ത് പേർ കൂടി നിരീക്ഷണത്തില്‍

കോട്ടയം: റെഡ് സോണായി പ്രഖ്യാപിച്ച കോട്ടയത്ത് പത്ത് പേരെ കൂടി നിരീക്ഷണത്തിലാക്കി. തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നും കഴിഞ്ഞ മൂന്നിന് കോട്ടയത്ത് മുട്ടയുമായെത്തിയ ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി സമ്പർക്കത്തില്‍ ഏർപ്പെട്ട പത്ത് പേരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇയാൾ മുട്ട നല്‍കിയ മൂന്ന് കടകളും അടപ്പിച്ചു.

തമിഴ്നാട്ടിലെ വെണ്ടന്നൂർ ചെക് പോസ്റ്റില്‍ വെച്ച് ശേഖരിച്ച സാമ്പിളാണ് പോസിറ്റീവായത്. സംക്രാന്തിയിലും, അയർക്കുന്നത്തും കോട്ടയം നഗരത്തിലുമായാണ് അടപ്പിച്ച കടകൾ സ്ഥിതി ചെയ്യുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച മേഖലകൾ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപന വാർഡുകളെ ജില്ലയിൽ കൂടുതൽ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. ചങ്ങനാശേരി നഗരസഭയുടെ 33-ാം വർഡും, കോട്ടയം നഗരസഭയുടെ രണ്ട്, എട്ട് വാർഡുകളും പുതിയ നിയന്ത്രിത മേഖലയാക്കി. ഇതനുസശിച്ച് എട്ട് പഞ്ചായത്തുകളിലായി പത്ത് വാർഡുകളാണ് നിയന്ത്രിത മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്. നിലവിൽ വൈറസ് ബാധിച്ച് ആറ് പേരാണ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികത്സയിലുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ABOUT THE AUTHOR

...view details