കോട്ടയം: കൊവിഡ് രണ്ടാം വരവിൽ ആശങ്കയോടെ കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികൾ. കഴിഞ്ഞ ഒരു വർഷമായി ബുദ്ധിമുട്ടിലായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ അടുത്തിടെയാണ് ജീവിത്തതിലേക്ക് തിരിച്ചെത്തിയത്. അതിനിടെ വീണ്ടും സമ്പർക്ക വ്യാപനം കൂടിയതോടെ സ്ഥിതി ഗുരുതരമായി. ഇതോടെ കൊവിഡ് നിയന്ത്രണങ്ങൾ കൂടി എത്തിയതോടെ ജീവിതം ദുരിതത്തിലായെന്ന് ഇവർ പറയുന്നു.
കൊവിഡ് രണ്ടാം തരംഗം: ആശങ്കയോടെ ഓട്ടോ തൊഴിലാഴികള്‍ - auto drivers
നിലവിലെ സാഹചര്യത്തില്‍ സർക്കാര്‍ ഇന്ധന സബ്സിഡി അനുവദിക്കണമെന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നു.
കൊവിഡ് രണ്ടാം തരംഗം: ആശങ്കയോടെ ഓട്ടോ തൊഴിലാഴികള്‍
നിലവിലെ സാഹചര്യത്തില്‍ സർക്കാര്‍ ഇന്ധന സബ്സിഡി അനുവദിക്കണമെന്നും അല്ലാത്തപക്ഷം കൊവിഡ് ഭീതി ഒഴിയും വരെ പ്രതിമാസം 1000 രൂപ നിരക്കിൽ സഹായധനം വിതരണം ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം. ഇന്ധന വില ഉയർന്നത്, 15 വർഷമായി നിരത്തിലുള്ള വാഹനങ്ങൾ പൊളിച്ചു പണിയണമെന്ന വ്യവസ്ഥ തുടങ്ങിയവ കാരണം ഓട്ടോറിക്ഷ മേഖല പ്രതിസന്ധിയിലാണെന്നും തൊഴിലാളികൾ പറയുന്നു. ഇതിനിടെയാണ് കൊവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്നത്.