കോട്ടയം : ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് 31ന് അബുദാബിയില്‍ നിന്ന് വന്ന് ചങ്ങനാശേരിയിലെ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പൊന്‍കുന്നം സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്നും ജൂണ്‍ രണ്ടിന് എത്തിയ കോരുത്തോട് സ്വദേശിനിക്കും ഡല്‍ഹിയില്‍ നിന്നും ട്രെയിൻ മാർഗം എത്തിയ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് - Kottayam
മെയ് 31ന് അബുദാബിയില്‍ നിന്ന് വന്ന് ചങ്ങനാശേരിയിലെ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പൊന്‍കുന്നം സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്നും ജൂണ്‍ രണ്ടിന് എത്തിയ കോരുത്തോട് സ്വദേശിനിക്കും ഡല്‍ഹിയില്‍ നിന്നും ട്രെയിൻ മാർഗം എത്തിയ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.

കോട്ടയത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്
അതേസമയം വൈറസ് ബാധയേറ്റ് ചികത്സയിലായിരുന്ന രണ്ടു പേര്‍ക്ക് രോഗ മുക്തി നേടി ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി പെരുന്ന സ്വദേശിയും 56 കാരിയായ കുറുമ്പനാടം സ്വദേശിനിയുമാണ് രോഗമുക്തരായത്. നിലവിൽ 42 പേർ കൊവിഡ് സ്ഥിരീകരിച്ച് കോട്ടയം ജില്ലയിൽ ചികിത്സയിൽ കഴിയുന്നുണ്ട് . ഇവരില്‍ 23 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും 18 പേര്‍ കോട്ടയം ജില്ലാ ആശുപത്രിയിലും ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്.