കേരളം

kerala

ETV Bharat / state

കോട്ടയത്ത്‌ രണ്ടു പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

രണ്ടു പേരാണ് ജില്ലയിൽ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്

കോവിഡ് 19 അപ്ഡേഷൻ  covid confirmed to two people  Kottayam news  covid news  കോട്ടയം വാർത്ത  കൊവിഡ്‌ വാർത്ത
കോട്ടയത്ത്‌ രണ്ടു പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

By

Published : Jun 25, 2020, 7:52 PM IST

കോട്ടയം:ജില്ലയില്‍ രണ്ടു പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ 12 ന് എത്തി ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ വെട്ടിക്കാവുങ്കല്‍ സ്വദേശിനിയായ 46 കാരി, മുംബൈയില്‍ നിന്ന് ജൂണ്‍ 19 ന് എത്തി പഴയിടത്തെ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കരിക്കാട്ടൂര്‍ സ്വദേശിക്കുമാണ് രോഗം ബാധിച്ചത്. കറുകച്ചാല്‍ സ്വദേശിനിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ച്ചയായ ചുമയെത്തുടര്‍ന്നാണ് കരിക്കാട്ടൂര്‍ സ്വദേശിയെ പരിശോധനയ്ക്ക് വിധേയനാക്കിയത്.

രണ്ടു പേരാണ് ജില്ലയിൽ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്‌. മഹാരാഷ്ട്രയില്‍ നിന്ന് എത്തിയശേഷം ജൂണ്‍ 18 ന് രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിനി, ദുബായില്‍ നിന്ന് എത്തിയശേഷം ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച കോട്ടയം എസ് എച്ച് മൗണ്ട് സ്വദേശിനി എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. നിലവില്‍ 97 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇതില്‍ 34 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 30 പേർ പാലാ ജനറല്‍ ആശുപത്രിയിലും 29 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും നാലു പേര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്.

ABOUT THE AUTHOR

...view details