കേരളം

kerala

ETV Bharat / state

കോട്ടയത്ത്‌ എട്ടുപേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു - covid news

93 പേരാണ് വൈറസ് ബാധിതരായി നിലവിൽ ചികത്സയിലുള്ളത്.

കോട്ടയത്ത്‌ എട്ടുപേർക്ക്‌ കൊവിഡ്  കോട്ടയം വാർത്ത  kottyam news  covid news  കൊവിഡ്‌ വാർത്ത
കോട്ടയത്ത്‌ എട്ടുപേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു

By

Published : Jun 23, 2020, 7:05 PM IST

കോട്ടയം: ജില്ലയിൽ എട്ടുപേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. ചികത്സയിലുണ്ടായിരുന്ന 12 പേർ രോഗമുക്തി നേടി. രോഗമുക്തരായവരിൽ പത്ത്‌ പേർ കോട്ടയം ജനറൽ ആശുപത്രിയിൽ നിന്നും രണ്ട് പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുമാണ് വീടുകളിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 76 ആയി. 93 പേരാണ് വൈറസ് ബാധിതരായി നിലവിൽ ചികത്സയിലുള്ളത്. വൈറസ് ബാധിതരായി ചികിത്സയിലുള്ളവരിൽ 31 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും 30 പേർ കോട്ടയം ജനറൽ ആശുപത്രിയിലും നാലു പേർ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികത്സയിലുണ്ട്.

ABOUT THE AUTHOR

...view details